ഓഹരി വിപണി; ആപ്പിളിന് റെക്കോര്‍ഡ് തകര്‍ച്ച; നഷ്ടം 180 ബില്യണ്‍ ഡോളര്‍

By News Desk, Malabar News
Apple stock crash
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: നിരവധി മാസത്തെ കനത്ത നേട്ടത്തിന് ശേഷം ഓഹരി വിപണി മൂല്യത്തില്‍ ആപ്പിളിന് കനത്ത തിരിച്ചടി. ഓഹരിമൂല്യത്തില്‍ 180 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആപ്പിളിനുണ്ടായത്. കഴിഞ്ഞ ദിവസം ഓഹരി വില 8 ശതമാനം കുറഞ്ഞ് 120.8 ഡോളറിലെത്തി. മൊത്തം വിപണി മൂല്യത്തില്‍ 2 ട്രില്യണ്‍ എന്ന അപൂര്‍വമായ നേട്ടവുമായി മുന്നേറിയ ആപ്പിളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഓഹരിവിപണിയില്‍ ഇത്ര വലിയ തകര്‍ച്ച നേരിടേണ്ടി വരുന്നത്.

2020 മാര്‍ച്ചില്‍ ഓഹരിമൂല്യത്തില്‍ 6.4 ശതമാനം ഇടിവുണ്ടായിരുന്നു. അതിന് ശേഷം ഒറ്റ ദിവസത്തെ തകര്‍ച്ചയില്‍ പുതിയ റെക്കോര്‍ഡ് ആണ് ആപ്പിള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ 2008 ല്‍ ഫോക്സ് വാഗന്റെ 143 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡിനെ ആപ്പിള്‍ പിന്നിലാക്കി. ഒറ്റ ദിവസത്തെ തകര്‍ച്ചയില്‍ റെക്കോര്‍ഡ് ഇട്ടെങ്കിലും മൊത്തം വിപണി മൂല്യം 2 ട്രില്യണ്‍ ഡോളറിനു മുകളില്‍ തന്നെ തുടരുകയാണ്. 2.067 ട്രില്യണ്‍ ഡോളറാണ് ആപ്പിളിന്റെ മൊത്ത വിപണി മൂല്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സൗദി അരാംകോയെ മറികടന്ന് കഴിഞ്ഞ മാസം ആദ്യം ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായി മാറിയിരുന്നു. പാദവാര്‍ഷിക കണക്കുകള്‍ അനുസരിച്ച് കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 7.1 ശതമാനം വര്‍ധനവുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ തകര്‍ച്ച. ആപ്പിളിനെ കൂടാതെ മൈക്രോസോഫ്റ്റ് ഓഹരികള്‍ 6 ശതമാനവും ഗൂഗിള്‍ 5 ശതമാനവും ആമസോണ്‍ 4.6 ശതമാനവും ഇടിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE