കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ ഗാന്ധിക്ക് നൽകണം; യൂത്ത് കോൺഗ്രസ് പ്രമേയം

By Syndicated , Malabar News
rahul_gandhi
Ajwa Travels

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് പ്രമേയത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു. ഐകകണ്‌ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് ശ്രീനിവാസിന്റെ ട്വീറ്റിൽ പറയുന്നു.

2019ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2017ലാണ് സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുന്നത്. എന്നാൽ ലക്ഷ്യമിട്ടത് പോലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. ഇതോടെ നേതൃസ്‌ഥാനം ഒഴിഞ്ഞ രാഹുല്‍, നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്തവര്‍ ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ സോണിയ ഗാന്ധിയാണ് നിലവില്‍ താല്‍ക്കാലിക അധ്യക്ഷ. കോണ്‍ഗ്രസിന് രണ്ട് വര്‍ഷമായി സ്‌ഥിരം അധ്യക്ഷനില്ലാത്തതില്‍ പ്രതിഷേധിച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയ്‌ക്ക് കത്തയച്ച് പ്രതിഷേധം അറിയിച്ചിരുന്നു.

Read also: ഭവാനിപൂരില്‍ മമതയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ഉണ്ടാവില്ല; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE