അക്വേറിയം ദേഹത്തേക്ക് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

By Trainee Reporter, Malabar News
five-year-old-boy-body-found-in-well
Rep. Image

കണ്ണൂർ: അക്വേറിയം ദേഹത്തേക്ക് മറിഞ്ഞ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മാട്ടൂൽ കാക്കാടൻ ചാലിലാണ് സംഭവം. കെ അബ്‌ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്.

വീട്ടിലെ മേശയുടെ മുകളിലാണ് അക്വേറിയം വെച്ചിരുന്നത്. കുട്ടി അക്വേറിയത്തിൽ പിടിച്ചുവലിച്ചതോടെ ഇത് ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Most Read: പിടിമുറുക്കി കോവിഡ്; രാജ്യത്ത് പ്രതിദിന രോഗബാധ രണ്ടര ലക്ഷത്തിനടുത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE