തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്‌ചാത്തലത്തിലാണ് പുരസ്‌കാരം.

ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകൾ നടത്തിവരുന്ന ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്‌ഥാനതല അവാര്‍ഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്‌ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ് തല പരിശോധനകള്‍ എന്നിവയുടെ അടിസ്‌ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

പുരസ്‌കാരത്തിന് അര്‍ഹരായ ജില്ലാ പഞ്ചായത്ത് / കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ളോക്ക് പഞ്ചായത്ത്/ ഗ്രാമ പഞ്ചായത്തുകളുടെ 2018-19 ലെ ലിസ്‌റ്റ് താഴെ കൊടുത്തിരിക്കുന്നു.

സംസ്‌ഥാനതല അവാര്‍ഡ്ഒന്നാം സ്‌ഥാനം

1. ജില്ലാ പഞ്ചായത്ത് – ആലപ്പുഴ (10 ലക്ഷം രൂപ)
2. കോര്‍പ്പറേഷന്‍ – കൊല്ലം കോര്‍പ്പറേഷന്‍ ( 10 ലക്ഷം)
3. മുനിസിപ്പാലിറ്റി – മണക്കാട്, പാലക്കാട് (10 ലക്ഷം രൂപ)
4. ബ്ളോക്ക് പഞ്ചായത്ത് – ചിറയിന്‍കീഴ്, തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ഈസ്‌റ്റ് എല്ലേരി, കാസര്‍ഗോഡ് ജില്ല (10 ലക്ഷം രൂപ)

സംസ്‌ഥാനതല അവാര്‍ഡ് – രണ്ടാം സ്‌ഥാനം

1. ജില്ലാ പഞ്ചായത്ത് – തിരുവനന്തപുരം (5 ലക്ഷം രൂപ)
2. കോര്‍പ്പറേഷന്‍ – തൃശൂര്‍ (5 ലക്ഷം)
3. മുനിസിപ്പാലിറ്റി – പട്ടാമ്പി, പാലക്കാട് ജില്ല (5 ലക്ഷം രൂപ)
4. ബ്ളോക്ക് പഞ്ചായത്ത് – ചേര്‍പ്പ്, തൃശൂര്‍ ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ഒട്ടൂര്‍, തിരുവനന്തപുരം ജില്ല (7 ലക്ഷം രൂപ)

സംസ്‌ഥാനതല അവാര്‍ഡ് – മൂന്നാം സ്‌ഥാനം

1. ജില്ലാ പഞ്ചായത്ത് – പത്തനംതിട്ട (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)
3. ബ്ളോക്ക് പഞ്ചായത്ത് – കൊട്ടാരക്കര, കൊല്ലം ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – മുളന്തുരുത്തി, എറണാകുളം ജില്ല (6 ലക്ഷം രൂപ)

മലബാർ ജില്ലകളിലെ  ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്

പാലക്കാട്

ഒന്നാം സ്‌ഥാനം മുതുതല (5 ലക്ഷം രൂപ)
രണ്ടാം സ്‌ഥാനം തിരുവേഗപ്പുറ (3 ലക്ഷം രൂപ)
മൂന്നാം സ്‌ഥാനം തിരുമിറ്റക്കോട് (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്‌ഥാനം ചോക്കാട് (5 ലക്ഷം രൂപ)
രണ്ടാം സ്‌ഥാനം ആലംകോട് (3 ലക്ഷം രൂപ)
മൂന്നാം സ്‌ഥാനം കരുളായി (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്‌ഥാനം മേപ്പയ്യൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്‌ഥാനം ഇടച്ചേരി (3 ലക്ഷം രൂപ)
മൂന്നാം സ്‌ഥാനം അരിക്കുളം (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്‌ഥാനം അമ്പലവയല്‍ (5 ലക്ഷം രൂപ)
രണ്ടാം സ്‌ഥാനം തൊണ്ടര്‍നാട് (3 ലക്ഷം രൂപ)
മൂന്നാം സ്‌ഥാനം മുപ്പൈനാട് (2 ലക്ഷം രൂപ)

കണ്ണൂര്‍

ഒന്നാം സ്‌ഥാനം അയ്യങ്കുന്ന് (5 ലക്ഷം രൂപ)
രണ്ടാം സ്‌ഥാനം പന്നിയന്നൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്‌ഥാനം പെരളശ്ശേരി (2 ലക്ഷം രൂപ)

കാസര്‍ഗോഡ്

ഒന്നാം സ്‌ഥാനം വെസ്‌റ്റ് എല്ലേരി (5 ലക്ഷം രൂപ)
രണ്ടാം സ്‌ഥാനം ബലാല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്‌ഥാനം കിണാനൂര്‍ കരിന്തലം (2 ലക്ഷം രൂപ)

Read Also: സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ സർക്കാർ നിരാകരിക്കുന്നു; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE