ന്യൂഡെൽഹി: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ ആര്യൻ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയിൽ നാളെ ഉച്ചക്ക് 2.30ന് വീണ്ടും വാദം കേൾക്കും. മഹാരാഷ്‌ട്ര ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യൻ ഖാന് വേണ്ടി അഡ്വക്കേറ്റ് മുകുൾ റോത്തകിയാണ് കോടതിയിൽ ഹാജരായത്.
വാട്‍സ്ആപ്പ് ചാറ്റുകളുടെ മാത്രം അടിസ്‌ഥാനത്തിൽ ആര്യനെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ കഴിയില്ലെന്നാണ് അദ്ദേഹം കോടതിയിൽ വാദിച്ചത്. കൂടാതെ ആര്യനിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുക്കുകയോ, ആര്യൻ അറസ്‌റ്റിലായ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താന്‍ മെഡിക്കല്‍ പരിശോധന നടത്തുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്‌തമാക്കി.
അതേസമയം വാട്‍സ്ആപ്പ് ചാറ്റുകളുടെ പരിശോധനയില്‍ ആര്യന് ലഹരി കടത്തുകാരുമായി ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു. ആര്യന്‍ ഖാന്‍ ഉന്നത സ്വാധീനമുള്ള വ്യക്‌തിയാണെന്നും ഷാരൂഖ് ഖാന്റെ മാനേജര്‍ സാക്ഷികളുമായി ബന്ധപ്പെട്ടിരുന്നതുള്‍പ്പെടെ എന്‍സിബി കോടതിയില്‍ വ്യക്‌തമാക്കി.
Read also: ഫെഫ്‌ക പിആർഒ യൂണിയന്‍; പുതിയ ഭാരവാഹികളായി