കൊച്ചി: സിനിമകളുടെ വാർത്താ വിതരണരംഗത്ത് പ്രവർത്തിക്കുന്ന പിആർഒമാരുടെ സംഘടനയായ ‘ഫെഫ്‌ക പിആർഒ യൂണിയന്‍’ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡണ്ട്, സെക്രട്ടറി: എബ്രഹാം ലിങ്കൺ, ട്രഷറർ: ദേവസിക്കുട്ടി മുടിക്കൽ, മഞ്‍ജു ഗോപിനാഥാണ് വൈസ് പ്രസിഡണ്ട്.
മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ (മാക്‌ട) ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്. ജോയന്റ് സെക്രട്ടറി: റഹിം പനവൂർ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, സികെ അജയകുമാർ, അയ്‌മനം സാജൻ, ബിജു പുത്തുർ, പി ശിവപ്രസാദ്, എംകെ ഷെജിൻ ആലപ്പുഴ എന്നിവരാണ് മറ്റ് അംഗങ്ങൾ.
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.