നഗോയ: 20ആമത് ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 49 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം മീരാഭായ് ചാനു വെള്ളി മെഡൽ നേടി. ആകെ 198 കിലോ ഭാരമാണ് മീരാഭായ് ചാനു ഉയർത്തിയത്. 28 വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യ മെഡൽ നേടുന്നത്.
സോഫ്റ്റ് ടെന്നിസിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ഗെയിംസ് ഉറപ്പിച്ചു. ക്വാർട്ടറിൽ 4-3 വിജയവുമായി ഇന്ത്യൻ താരം ജയ് മീണ മെൻസ് സിംഗിൾസ് സെമി ഫൈനലിൽ കടന്നു. വനിതകളുടെ ഷൂട്ടിങ് സ്‌കീറ്റ് ടീം ഇനത്തിൽ ഇന്ത്യ വെങ്കലം വിജയിച്ചു. റാസിയ ധില്ലൻ, മഹേശ്വരി ചൗഹാൻ, പരിനാസ് ധലിവാൾ എന്നിവരാണ് ജേതക്കൾ.
പുരുഷൻമാരുടെ സ്‌കീറ്റ് ഷൂട്ടിങ്ങിൽ ഇന്ത്യ വെങ്കലം നേടി. മൈരജ് ഖാൻ, അനഞ്‌ജീത് സിങ്, ഭവ്തേജ് സിങ് എന്നിവരടങ്ങിയ സംഘമാണ് വെങ്കലം വിജയിച്ചത്. വനിതകളുടെ 60 കിലോഗ്രാം വുഷുവിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. സെമിയിൽ ഇന്തൊനീഷ്യൻ താരം ടാനിയ കുസുമനിംഗ്യാസിനെ 2-0ന് വീഴ്‌ത്തി ഇന്ത്യൻ താരം റോഷിബിന ദേവി ഫൈനലിൽ കടന്നു.
നാളെ നടക്കുന്ന ഫൈനലിൽ ചൈനയുടെ സാങ് സിയാവാണ് റോഷിബിനയുടെ എതിരാളി. 10 മീറ്റർ എയർ പിസ്‌റ്റൽ വനിതാ വിഭാഗത്തിൽ മനു ഭാകറിന് മെഡൽ ഇല്ല. അഞ്ചാം സ്‌ഥാനത്താണ് മനു മൽസരം പൂർത്തിയാക്കിയത്. ഇതേയിനത്തിൽഇന്ത്യൻ താരങ്ങളായ സുരുചി ഫോഗട്ട്, ഇഷ സിങ് എന്നിവർക്ക് ഫൈനലിലെത്താൻ സാധിച്ചില്ല.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































