മതപഠന കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം; അംഗീകരിച്ച് അസം

By News Desk, Malabar News
Assam approves proposal to shut down all govt-run madrassas, Sanskrit tols
Sarbananda Sonowal

ദിസ്‌പൂർ: സർക്കാരിന്റെ കീഴിലുള്ള എല്ലാ മദ്രസകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാനുള്ള നിർദ്ദേശത്തിന് അസം മന്ത്രിസഭ അംഗീരിച്ചു. ഇത് സംബന്ധിച്ച ബിൽ ഉടൻ തന്നെ നിയമസഭയിൽ അവതരിപ്പിക്കും. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് മത പഠന കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള വ്യവസ്‌ഥക്ക് അംഗീകാരം നൽകിയത്.

ഡിസംബർ 28ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് പാർലമെന്ററി കാര്യ മന്ത്രി ചന്ദ്ര മോഹൻ പട്ടോവറി അറിയിച്ചത്. സംസ്‌ഥാനത്ത്‌ മതേതര വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: തൊഴിലാളി പ്രക്ഷോഭം; വിസ്‌ട്രോൺ കമ്പനിക്ക് 437 കോടിയുടെ നഷ്‌ടം; അന്വേഷണത്തിന് ആപ്പിളും

സംസ്‌ഥാനത്ത്‌ 610 മദ്രസകളാണുള്ളത്. പ്രതിവർഷം 260 കോടി രൂപയാണ് മദ്രസയുടെ നടത്തിപ്പിന് വേണ്ടി സർക്കാർ ചെലവാക്കുന്നത്. അതിനാലാണ് സമ്പൂർണ വിദ്യാഭ്യാസം പ്രാഥമികക്കി കൊണ്ട് മതപരമായ വിദ്യാഭ്യാസം നിരോധിക്കുന്നതെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE