വിവാദ പ്രസ്‌താവന; അസം കോൺഗ്രസ് എംഎൽഎ അറസ്‌റ്റിൽ

By Syndicated , Malabar News
sherman-ali-ahmed

ഗുവാഹത്തി: അസമിലെ പോലീസ് നടപടിക്കിടെ പ്രകോപനമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷര്‍മാന്‍ അലി അഹമ്മദിനെ അറസ്‌റ്റ് ചെയ്‌തു. ദിസ്‌പൂരിലെ എംഎല്‍എ ക്വാട്ടേഴ്‌സിൽ വെച്ചാണ് ഷര്‍മാന്‍ അലിയെ അറസ്‌റ്റ് ചെയ്‌തത്‌. രാജ്യദ്രോഹ കുറ്റമാണ് എംഎൽഎക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഓള്‍ അസം സ്‌റ്റുഡന്റ്സ് യൂണിയന്‍, ബിജെപി യൂത്ത് വിങ് ബിജെവൈഎം തുടങ്ങിയ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സാമുദായിക സ്‌പര്‍ധ ഉണ്ടാക്കുന്ന പ്രസ്‌താവന നടത്തിയെന്ന് ആരോപിച്ച് സംസ്‌ഥാന കോണ്‍ഗ്രസും ഷര്‍മാന്‍ അലിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

1983ല്‍ ധറങ് ജില്ലയിലെ സിപാജര്‍ മേഖലയിലെ കൈയേറ്റക്കാര്‍ എട്ടുപേരെ കൊന്നുവെന്ന ബിജെപിയുടെ ചില നേതാക്കളുടെ ആരോപണങ്ങേളാട് പ്രതികരിക്കവെയാണ് ഷര്‍മാന്‍ അലി വിവാദ പരാമര്‍ശം നടത്തിയത്.

1983ലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട എട്ടു പേര്‍ കൊലയാളികളാണെന്നും അവര്‍ സിപാജര്‍ പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തില്‍പെട്ട ആളുകളെ കൊല ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അഹമ്മദ് പറഞ്ഞിരുന്നു. അതിനാൽ അവർക്ക് നേരെയുള്ള ആക്രമണം ആ ദേശത്തെ മുസ്‌ലിം ജനതയുടെ സ്വയം പ്രതിരോധമായി മാത്രമേ കണക്കാക്കാൻ സാധിക്കൂ എന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഇതേത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Read also: മകനല്ല വാഹനം ഓടിച്ചത്; കർഷകരെ തള്ളി അജയ് മിശ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE