അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെടുന്നു

By Staff Reporter, Malabar News
MALABARNEWS-ASSAM-MIZORAM
Representational Image
Ajwa Travels

ഐസ്വാള്‍: അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇരു സംസ്‌ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു.

അസം മുഖ്യമന്ത്രിയും മിസോറാം മുഖ്യമന്ത്രിയും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രി സ്‌ഥിതിഗതികള്‍ വിലയിരുത്തി.

164 കിലോമീറ്ററോളം നീളമുള്ള അതിര്‍ത്തിയില്‍ പല ഭാഗത്തും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മേഖലയില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്യാറുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കലാപാന്തരീക്ഷം നിലനിന്നിരുന്നു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പുകയുന്ന തര്‍ക്കങ്ങളാണ് വന്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.

അതിര്‍ത്തിയിലെ ലൈലാപൂര്‍ മേഖലയില്‍ വ്യാപാര സ്‌ഥാപനങ്ങളും വാഹനങ്ങളും വീടുകളും തകര്‍ത്തു. ഇവിടെ പല വീടുകളും അഗ്‌നിക്കിരയാക്കി. മിസോറാം അതിര്‍ത്തിയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌ഥാപിച്ച ടെന്‍ഡുകളെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്.

ഇത് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുക ആയിരുന്നു. കേന്ദ്ര സേനയും, ഇരു സംസ്‌ഥാനങ്ങളിലെയും പോലീസുകാരും എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Read Also: ജസ്‌റ്റിസ് രമണക്ക് എതിരായ ആരോപണം; ബാര്‍ അസോസിയേഷന്‍ രണ്ട് തട്ടില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE