ഉറ്റുനോക്കി കോഴിക്കോട്; ഇതുവരെ ലഭിച്ചത് 63,233 തപാൽ വോട്ടുകൾ

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ജില്ലയിൽ സ്‌പെഷ്യൽ തപാൽ വോട്ടുകളും ആവശ്യസർവീസ് വോട്ടുകളും ഉൾപ്പടെ ഇന്നലെ വരെ 63,233 തപാൽ വോട്ടുകൾ ലഭിച്ചു. ഹാജരാകാത്ത വോട്ടർമാരുടെ വിഭാഗത്തിൽ 33,734 പേരാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 7,229 പേരും 80 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 26,479 പേരും കോവിഡ് രോഗികളും ക്വാറന്റെയ്‌നിൽ കഴിയുന്ന 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

അവശ്യസർവീസ് വിഭാഗത്തിൽ പെടുന്ന 4,293 പേർ വോട്ടു രേഖപ്പെടുത്തി. ജില്ലയിൽ സർവീസ് വോട്ടുകളടക്കം 30,824 തപാൽ ബാലറ്റുകളാണ് ജീവനക്കാർക്ക് വിതരണം ചെയ്‌തത്‌. ഇന്നലെ വൈകിട്ട് 5 വരെ ഇരുവിഭാഗങ്ങളിലുമായി 25,206 ബാലറ്റുകളാണ് തിരികെ ലഭിച്ചത്. ജീവനക്കാരുടെ തപാൽ വോട്ടുകൾ ഇന്നു രാവിലെ 8 വരെ സ്വീകരിക്കും.

Also Read: വാക്‌സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് പടർത്തുന്ന കേന്ദ്രങ്ങളാകരുത്; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE