അവശേഷിച്ച നാല് മണ്ഡലങ്ങളിലേക്കും സ്‌ഥാനാർഥികളായി; സിപിഐ പട്ടിക പൂർണം

By News Desk, Malabar News
Kanam_Rajendran-_Malabar news
Ajwa Travels

തിരുവനന്തപുരം: അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി പകരം സിസി മുകുന്ദനെ സ്‌ഥാനാർഥിയാക്കി. ചടയമംഗലത്ത് വനിതാ പ്രാതിനിധ്യം കൂടി ഉറപ്പാക്കി ജെ ചിഞ്ചുറാണിക്ക് സീറ്റ് നല്‍കി.

പറവൂരില്‍ വിഡി സതീശനെതിരെ എംടി നിക്‌സണും ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ എഐവൈഎഫ് സംസ്‌ഥാന പ്രസിഡണ്ട് ആര്‍ സജിലാലും മൽസരിക്കും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഗീത ഗോപിക്ക് മൂന്നാം ടേം കൂടി നല്‍കണമെന്ന നിര്‍ദേശം സംസ്‌ഥാന നേതൃത്വം മുന്നോട്ടു വെച്ചിരുന്നു.

എന്നാല്‍ ജില്ലാ നേതൃത്വം ഇത് അംഗീകരിച്ചില്ല. പകരം സിസി മുകുന്ദനെ നിര്‍ദേശിക്കുക ആയിരുന്നു. സിപിഐ സ്‌ഥാനാർഥികളില്‍ ഇത്തവണ വനിതാ പ്രാതിനിധ്യം കുറഞ്ഞിട്ടുണ്ട്. വൈക്കത്ത് മൽസരിക്കുന്ന സികെ ആശയും ജെ ചിഞ്ചുറാണിയും മാത്രമാണ് വനിതകളായിട്ടുള്ളത്.

സിപിഐ 25 സീറ്റിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റില്‍ നേരത്തെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.

സിപിഐ സ്‌ഥാനാർഥി പട്ടിക

1.നെടുമങ്ങാട് – ജി ആർ അനിൽ

2.ചിറയിൻകീഴ് – വി ശശി

3.ചാത്തന്നൂർ – ജിഎസ് ജയലാൽ

4. പുനലൂർ – പിഎസ് സുപാൽ

5. കരുനാഗപ്പള്ളി – ആർ രാമചന്ദ്രൻ

6. ചേർത്തല – പി പ്രസാദ്

7. വൈക്കം – സികെ ആശ

8.മൂവാറ്റുപുഴ – എൽദോ എബ്രഹാം

9. പീരുമേട് – വാഴൂർ സോമൻ

10. തൃശൂർ – പി ബാലചന്ദ്രൻ

11. ഒല്ലൂർ – കെ രാജൻ

12. കൈപ്പമംഗലം – ഇടി ടൈസൺ

13. കൊടുങ്ങല്ലൂർ – വിആർ സുനിൽ കുമാർ

14. പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ

15. മണ്ണാർക്കാട് – സുരേഷ് രാജ്

16. മഞ്ചേരി – ഡിബോണ നാസർ

17. തിരൂരങ്ങാടി – അജിത്ത് കോളോടി

18. ഏറനാട് – കെടി അബ്‌ദുൽ റഹ്‌മാൻ

19. നാദാപുരം – ഇകെ വിജയൻ

20. കാഞ്ഞങ്ങാട് – ഇ ചന്ദ്രശേഖരൻ

21. അടൂർ – ചിറ്റയം ഗോപകുമാർ

22. ചടയമംഗലം- ജെ ചിഞ്ചുറാണി

23. ഹരിപ്പാട്- ആർ സജിലാല്‍

24. പറവൂർ – എംടി നിക്‌സണ്‍

25. നാട്ടിക – സിസി മുകുന്ദന്‍

National News: മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാം; ഡിജിസിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE