ന്യൂഡെൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും, പശ്‌ചിമ ബംഗാളിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 31 സീറ്റുകളിലും, അസമിൽ 40 സീറ്റുകളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. 31 മണ്ഡലങ്ങളിൽ നിന്നായി ബംഗാളിൽ 205 സ്‌ഥാനാർഥികളും, 40 മണ്ഡലങ്ങളിൽ നിന്നായി അസമിൽ 337 സ്‌ഥാനാർഥികളുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നേരിടുക.
ധനമന്ത്രിയും ബിജെപി ജയിച്ചാൽ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന ആളുമായ ഹിമന്ത ബിശ്വശർമ അസമിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ന് ജനവിധി തേടുന്നുണ്ട്. കൂടാതെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഏറെ പ്രതീക്ഷ അർപ്പിക്കുന്ന 24 പർഗനാസ് ജില്ലയിലെ 16 സീറ്റുകളിൽ ഇന്നാണ് പോളിംഗ്.
Read also : വോട്ടറുടെ ഒപ്പിന് പുറമെ ഇത്തവണ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടി