മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ മൽസരിപ്പിക്കണം; പാർട്ടി ആവശ്യം

By News Desk, Malabar News
K_Surendran
കെ സുരേന്ദ്രന്‍

കാസർഗോഡ്: സംസ്‌ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രനെ തന്നെ മൽസരിപ്പിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്‌ഥാനത്താണ് ബിജെപി. 2016ലെ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പിബി അബ്‌ദുല്‍ റസാഖ് 89 വോട്ടിന് മാത്രമാണ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2011ല്‍ സുരേന്ദ്രനെതിരെ അയ്യായിരത്തിലേറെ വോട്ടായിരുന്നു ഭൂരിപക്ഷം.

അതേസമയം ജില്ലാ നേതാക്കള്‍ തന്നെ ഇവിടെ മൽസരിക്കാനാണ് കൂടുതൽ സാധ്യത. ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ഉള്‍പ്പെടെ സ്‌ഥാനാര്‍ഥി പരിഗണനാ പട്ടികയിലുണ്ട്. നാല് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് പി സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവരെയും പരിഗണിച്ചേക്കാം.

സിറ്റിംഗ് എംഎല്‍എ എംസി കമറുദീന്‍ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പ് കേസും തദ്ദേശത്തില്‍ ലീഗ് കോട്ടകളിലെ തോല്‍വിയും ബിജെപിക്ക് പ്രതീക്ഷയാണ്. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷ വോട്ടുകളും ചേരുമ്പോള്‍ വിജയം കൈവരിക്കാൻ ആകുമെന്ന് ബിജെപി കരുതുന്നു.

Malabar News: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE