തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി 1029 പേരാണ് പത്രിക സമർപ്പിച്ചത്.
പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി സ്‌ഥാനാർഥികൾ മിക്കവരും പത്രിക സമർപ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എൻഡിഎ സ്‌ഥാനാർഥികളിൽ പത്രിക നൽകാനുള്ളവർ ഇന്ന് സമർപ്പിക്കും.
ശനിയാഴ്‌ച രാവിലെ 11 മണി മുതൽ സൂക്ഷ്‌മ പരിശോധന ആരംഭിക്കും. മാർച്ച് 22 വൈകിട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രികകൾ പിൻവലിക്കാനും അവസരമുണ്ട്.
ഏപ്രിൽ ആറിനാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണൽ. ഒറ്റഘട്ടമായാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക.
Also Read: ആറുവയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് രജിസ്‌റ്റര്‍ ചെയ്യണം; സൗദി പാസ്‌പോര്‍ട്ട് വിഭാഗം