രാജ്യം 5ജിയിലേക്ക്; അടുത്ത വർഷം പകുതിയോടെ സ്‌പെക്‌ട്രം വിതരണം നടക്കും

By Web Desk, Malabar News
MalabarNews_5g
Ajwa Travels

ഡെൽഹി: അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്. ഏപ്രിൽ- മെയ് മാസങ്ങളിലായി 5ജി സ്‌പെക്‌ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

5ജി മാറ്റത്തെ കുറിച്ച് ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ റിപ്പോർട് ഫെബ്രുവരിയിൽ കേന്ദ്രത്തിന് കിട്ടും. അതേസമയം ടെലികോം ദാതാക്കള്‍ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ സ്‌പെക്‌ട്രം ലേലത്തിന് 2022 മെയ് വരെ അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പെക്‌ട്രം ലഭ്യതയ്‌ക്കും അതിന്റെ ക്വാണ്ടത്തിനും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

പ്രതിരോധത്തിനും ഐഎസ്ആര്‍ഒയ്‌ക്കും ധാരാളം സ്‌പെക്‌ട്രം മാറ്റി വെക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനായി നിലവില്‍ 3300- 3400 മെഗാഹെര്‍ട്‌സ് ബാന്‍ഡിലും ഐഎസ്ആര്‍ഒ 3400- 3425 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുമാണ് സ്‌പെക്‌ട്രം കൈവശം വെച്ചിരിക്കുന്നത്.

ഈ വര്‍ഷം മെയ് മാസത്തില്‍, ആറ് മാസത്തേക്ക് രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്താന്‍ ടെലികോം കമ്പനികള്‍ക്ക് ടെലി കമ്യൂണിക്കേഷന്‍സ് അനുമതി നല്‍കിയിരുന്നു. ഉപകരണങ്ങളുടെ സംഭരണത്തിനും സജ്‌ജീകരണത്തിനുമായി 2 മാസത്തെ സമയപരിധി ട്രയലുകളുടെ ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5ജി ടെക്നോളജിയുടെ പ്രയോജനം നഗര പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങാതിരിക്കാന്‍ അര്‍ഹതയുള്ള ഓരോരുത്തരും നഗര സജ്‌ജീകരണങ്ങള്‍ക്ക് പുറമേ ഗ്രാമീണ, അര്‍ധ നഗര ക്രമീകരണങ്ങളിലും പരീക്ഷണങ്ങള്‍ നടത്തേണ്ടി വരുമെന്നും വകുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

Kerala News: ശബരിമലയിലെ ട്രാക്‌ടർ യാത്രയ്‌ക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE