ഔഫ് കൊലപാതകം; മുസ്‌ലിംലീഗ് അണികളുടെ പ്രാകൃത ചോരക്കൊതിക്ക് മൂക്കുകയറിടണം -എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS (AP) Protest on AUF DEATH
പ്രതിഷേധ മാർച്ചിന്റെ മുൻനിരയിൽ നിന്നുള്ള ദൃശ്യം
Ajwa Travels

എടക്കര: കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില്‍ കൊല്ലപ്പെട്ട കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഡിവൈഎഫ്‌ഐ പ്രവത്തകൻ ഔഫ് എന്ന അബ്‌ദുൾ റഹ്‌മാൻ ഔഫ് (30) എപി വിഭാഗം സുന്നികളുടെ സംഘടനയായ എസ്‌വൈഎസ്‌ പ്രവർത്തകൻ കൂടിയാണ്. ഇദ്ദേഹത്തെ ഒരുസംഘം ആളുകൾ കുത്തികൊന്നതിൽ പ്രതിഷേധിച്ച് എസ്‌വൈഎസ്‌ ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി എടക്കരയിലും പ്രതിഷേധ മാർച്ച് നടന്നു.

സമകാലിക രാഷ്‌ട്രീയ തോൽവികൾക്ക് മറയിടാനാണ് മുസ്‌ലിംലീഗ് ഇത്തരത്തിൽ അരുംകൊലകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. നിരപരാധികളുടെ ചോര വീഴ്‌ത്തി നേടുന്ന താൽക്കാലിക രാഷ്‌ട്രീയ ലാഭങ്ങൾ ദൂരവ്യാപകമായ രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് മുസ്‌ലിംലീഗ് നേതൃത്വത്തെ ഓർമിപ്പിക്കുകയാണ്. പ്രതിഷേധ മാർച്ചിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ എസ്‌വൈഎസ്‌ എടക്കര സോൺ കമ്മിറ്റി പറഞ്ഞു.

ലീഗിന്റെ ഈ ധിക്കാരത്തെ ജനാധിപത്യ മാർഗത്തിലൂടെയും നിയമപരമായ നിലയിലും എസ്‌വൈഎസ്‌ നേരിടും. പ്രവർത്തകന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടും ലീഗണികളുടെ പ്രാകൃത ചോരക്കൊതിക്ക് മൂക്കുകയറിടണമെന്ന് ലീഗ് നേതൃത്വത്തെ ഓർമിപ്പിച്ചുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നതെന്ന് എസ്‌വൈഎസ്‌ എടക്കര സോൺ കമ്മിറ്റി അറിയിച്ചു.

കൊലപാതക രാഷ്‌ട്രീയത്തിന് താക്കീതായി അസ്ഹർ കാമ്പസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച്‌ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാസെക്രട്ടറി അലവികുട്ടി ഫൈസി ഉൽഘാടനം ചെയ്‌തു. ഉബൈദുല്ലാഹി സഖാഫി, ഖാസിം ലത്വീഫി, ശിഹാബുദ്ധീൻ സൈനി, ശരീഫ് സഅദി മരത്തിൻ കടവ്, അബ്‌ദുൽ കരീം വഴിക്കടവ്, ഇബ്റാഹീം സഖാഫി, സ്വലാഹുദ്ധീൻ മാമാങ്കര എന്നിവർ നേതൃത്വം നൽകി.

Most Read: ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന് വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE