രാജ്യത്തിന്റെ ഉന്നതിയുടെയും ആത്‌മീയതയുടെയും കേന്ദ്രമാവണം അയോധ്യ; നരേന്ദ്രമോദി

By Syndicated , Malabar News
Ayodhya Ram Temple
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തിന്റെ ഉന്നതിയുടെയും ആത്‌മീയതയുടെയും കേന്ദ്രമായിരിക്കണം അയോധ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്‌ഥര്‍ യോഗത്തിൽ പങ്കെടുത്തു. കോവിഡ് സാഹചര്യമായതിനാൽ ഓൺലൈനായാണ് യോഗം ചേർന്നത്.

“അയോധ്യ നഗരമെന്നത് ഓരോ ഇന്ത്യക്കാരന്റേതുമാകണം. ഒരിക്കലെങ്കിലും അയോധ്യയില്‍ സന്ദര്‍ശനം നടത്താന്‍ എല്ലാവര്‍ക്കും തോന്നണം”- പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ നഗരവികസനത്തിന്റെ ബ്ളൂപ്രിന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗത്തില്‍ വിശദീകരിച്ചു. വിമാനത്താവളം ഉൾപ്പടെയുള്ള വികസന പദ്ധതികളാണ് അയോധ്യയില്‍ നടപ്പാക്കുന്നത്. അയോധ്യ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഇത് രണ്ടാം തവണയാണ് യോഗം ചേരുന്നത്.

Read also: ട്വിറ്ററിനെതിരെ ബാലാവകാശ കമ്മീഷൻ വീണ്ടും; പോക്‌സോ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE