റിയ ചക്രബര്‍ത്തിയും സഹോദരനും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_rhea chakraborty
റിയ ചക്രബർത്തി
Ajwa Travels

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയും, സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

കുറ്റം സമ്മതിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ജാമ്യാപേക്ഷയില്‍ റിയ ചക്രബര്‍ത്തി ആരോപിച്ചു. 20 പേജുള്ള അപേക്ഷയില്‍ താന്‍ നിരപരാധിയാണെന്നും വ്യാജമായി കേസില്‍ പ്രതി ചേര്‍ത്തതാണെന്നും പറയുന്നു. പുരുഷ ഉദ്യോഗസ്ഥര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടി.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയയെ ചൊവ്വാഴ്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസില്‍ പാര്‍പ്പിച്ച് ബുധനാഴ്ച രാവിലെ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി എന്‍ സി ബി കോടതിയെ അറിയിച്ചിരുന്നു. അതേസമയം, നടന്റെ മരണത്തിലെ മാധ്യമ വിചാരണ വിലക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE