ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന

By News Desk, Malabar News
kalabhavan sobi gets another polygraph test
Ajwa Travels

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയമാക്കും. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് വിദഗ്ധരാണ് നുണപരിശോധന നടത്തുന്നത്. സിബിഐ സംഘം പരിശോധനക്ക് ഹാജരാകാന്‍ സിബിഐ സംഘം സോബിയോട് ആവശ്യപ്പട്ടു.

കേസിലെ ദുരൂഹതകള്‍ വ്യക്തമാകാന്‍ വേണ്ടിയാണ് കലാഭവന്‍ സോബി, ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ സിബിഐ നുണപരിശോധനക്ക് വിധേയരാക്കിയത്. അര്‍ജ്ജുന്റെയും പ്രകാശന്‍ തമ്പിയുടെയും നുണപരിശോധന തന്നെ നടത്തിയിരുന്നു. വിഷ്ണുവിനെയും സോബിയേയും കഴിഞ്ഞ ദിവസം നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE