ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആവുമെന്ന് ബാൽതാക്കറെ ഭയപ്പെട്ടിരുന്നു; കങ്കണ

By Desk Reporter, Malabar News
Kangana Ranaut_2020 Sep 11
Ajwa Travels

മുംബൈ: ശിവസേന നേതാവ് ബാൽതാക്കറെയുടെ ഏറ്റവും വലിയ ഭയം ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആയി മാറും എന്നതായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ആണ് കങ്കണ പുതിയ പ്രസ്താവനയുമായി രം​ഗത്തെത്തുന്നത്. ട്വിറ്ററിൽ ബാൽതാക്കറെയുടെ പഴയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ പ്രസ്താവന.

കങ്കണ പങ്കുവച്ച വീഡിയോയിൽ, താൻ തെരഞ്ഞെടുപ്പിലോ ജനാധിപത്യത്തിലോ വിശ്വസിക്കുന്നില്ലെന്ന് ബാൽതാക്കറെ പറയുന്നത് കേൾക്കാം. താൻ ഉള്ളതുകൊണ്ടാണ് പാർട്ടി അതിജീവിക്കുന്നതെന്നും അല്ലെങ്കിൽ അത് കോൺ​ഗ്രസ് ആയി മാറുമായിരുന്നുവെന്നും ബാൽതാക്കറെ അഭിമുഖത്തിൽ പറയുന്നുണ്ട്.

മഹാരാഷ്ട്രയിൽ ശിവസേന സർക്കാരിന്റെ സഖ്യകക്ഷിയായ കോൺ​ഗ്രസിനെ ലക്ഷ്യമാക്കി കങ്കണ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. സോണിയയുടെ മൗനത്തേയും അലംഭാവത്തേയും ചരിത്രം വിലയിരുത്തും എന്നായിരുന്നു ട്വിറ്ററിലൂടെ കങ്കണയുടെ പ്രസ്താവന. മുംബൈയിലെ തന്റെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയ സംഭവത്തിൽ സോണിയ ഗാന്ധി പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് സോണിയയുടെ നേർക്ക് കങ്കണ വിമർശനമുന്നയിച്ചത്.

“ഡോ. അംബേദ്കർ ഞങ്ങൾക്ക് നൽകിയ ഭരണഘടനയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ നിങ്ങളുടെ സർക്കാരിനോട് അഭ്യർത്ഥിക്കാൻ കഴിയില്ലേ? സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരിക്കാം. നിങ്ങളുടെ സ്വന്തം സർക്കാർ സ്ത്രീകളെ ഉപദ്രവിക്കുകയും ക്രമസമാധാനത്തെ മൊത്തത്തിൽ പരിഹസിക്കുകയും ചെയ്യുമ്പോൾ ചരിത്രം നിങ്ങളുടെ നിശബ്ദതയെയും നിസ്സംഗതയെയും വിലയിരുത്തും. നിങ്ങൾ ഇടപെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”- എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE