മാർവെലിന്റെ തോർ: ലവ് ആൻഡ് തണ്ടറിൽ വില്ലന് വേഷത്തിൽ പ്രമുഖ നടൻ ക്രിസ്റ്റ്യൻ ബെയ്ൽ എത്തും. മാർവെൽ തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ‘ഗോർ ദ ഗോഡ് ബുച്ചർ‘ എന്ന വില്ലൻ കഥാപാത്രത്തെയാകും ബെയ്ൽ ചിത്രത്തിൽ അവതരിപ്പിക്കുക. തോർ സീരിസിലെ നാലാമത്തെ ചിത്രം കൂടിയാണിത്. ക്രിസ് ഹെംസ്വർത്താണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.
നതാലി പോർട്ട്മാൻ, ടെസ തോംസൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ടൈക വൈറ്റിറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചനകൾ. 2022 മെയ് ആറിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
Read Also: ജയം തേടി എടികെ, യുവത്വത്തിന്റെ കരുത്തുമായി ഹൈദരാബാദ്