ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ശനിയാഴ്ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. പത്ത് ദിവസത്തേക്കാണ് യാത്രാനിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച അറിയിപ്പ് വിമാന കമ്പനികൾക്ക് ലഭിച്ചുവെന്നാണ് സൂചനകൾ. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. എമിറേറ്റ്സ്, ഫ്ളൈ ദുബായ്, എന്നിവ വാർത്ത സ്ഥിരീകരിച്ചു. ഒമാനിലും 24 മുതൽ പ്രവേശന വിലക്ക് ഉണ്ട്.
Read Also: ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തി ഒമാൻ