ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരം; മോദി പറഞ്ഞത് പെരുംനുണയെന്ന് കനയ്യ കുമാർ

By Staff Reporter, Malabar News
kanhaiya
Ajwa Travels

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പെരുംനുണയനെന്ന് വിശേഷിപ്പിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ബംഗ്ളാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നുവെന്ന മോദിയുടെ വാക്കുകളിലാണ് കനയ്യ കുമാറിന്റെ വിമര്‍ശനം. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ പരാമർശിച്ചത്.

രാജ്യത്തിന്റെ വിഭവങ്ങള്‍ ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് വിറ്റു തുലക്കുന്നവരെ പരാജയപ്പെടുത്തണമെന്നും കനയ്യ അസമിലെ വോട്ടര്‍മാരോട് അഭ്യർഥിച്ചു. ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരത്തിന് ഇന്ത്യക്ക് അനുകൂല നിലപാട് ആയിരുന്നുവെന്നും പിന്നെ എവിടെയാണ് മോദി സത്യാഗ്രഹം ഇരുന്നതെന്നും കനയ്യ ചോദിച്ചു.

2014ല്‍ മോദി വാഗ്‌ദാനം ചെയ്‌ത പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിച്ചോയെന്നും കനയ്യ ചോദിച്ചു. അസം ആരോഗ്യമന്ത്രി ഹിമാന്ത് ബിശ്വ ശര്‍മക്കെതിരെയും കനയ്യ വിമര്‍ശനമുന്നയിച്ചു. ബിശ്വ കംസനാണെന്നാണ് കനയ്യ പറഞ്ഞത്.

ഡെല്‍ഹി പിടിച്ചടക്കിയ രാജ്യദ്രോഹികളെ പരാജയപ്പെടുത്തി മാസങ്ങളോളം ഡെൽഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന നമ്മുടെ കര്‍ഷകരെ വിജയിപ്പിക്കണമെന്നും, വിദ്വേഷമല്ല സ്‌നേഹമാണ് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: പശ്‌ചിമ ബംഗാളിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE