വേനലിൽ പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കി സൗഹൃദ ബറോട്ടി ക്ളബ്ബ്

By Team Member, Malabar News
birds
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിലെ കൊളത്തൂരിൽ സൗഹൃദ ബറോട്ടി ക്ളബ്ബിന്റെ നേതൃത്വത്തിൽ പറവകൾക്ക് തണ്ണീർ കുടമൊരുക്കി. വേനൽ കടുത്തതോടെ പുഴകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങൾ വറ്റിവരണ്ടത് പക്ഷികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളം ലഭിക്കാതെ പക്ഷികൾ ചത്തൊടുങ്ങുന്നത് തടയുന്നതിന് വേണ്ടിയാണ് സൗഹൃദ ബറോട്ടി ക്ളബ്ബ് പ്രവർത്തകർ പ്രവർത്തനം ഏറ്റെടുത്തത്.

മനുഷ്യരെ പോലെ എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനായി രംഗത്തിറങ്ങണമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ ക്ളബ്‌ മുന്നോട്ട് വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പക്ഷികൾ എത്തുന്ന സ്‌ഥലങ്ങളിലെ മരച്ചില്ലകളിൽ വെള്ളം നിറച്ച മൺകുടം പ്രവർത്തകർ സ്‌ഥാപിച്ചു. കൂടാതെ കൃത്യമായി വെള്ളം നിറക്കാൻ ക്ളബ്ബ്‌ അംഗത്തെ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

Read also : പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്ക് സ്‌ഥാനക്കയറ്റം നൽകില്ല; തമിഴ്‌നാട് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE