‘ബറോസ്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; വേറിട്ട ഗെറ്റപ്പിൽ മോഹൻലാൽ

By News Bureau, Malabar News
barozz
Ajwa Travels

പകരം വെക്കാനാവാത്ത അഭിനയം കൊണ്ട് പ്രേക്ഷകരെ അൽഭുതപ്പെടുത്തിയ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം ‘ബറോസി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് പുതുവൽസര ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്‌റ്റര്‍ പുറത്തുവിട്ടത്.

പോസ്‌റ്ററിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്‌റ്റേണ്‍ ശൈലിയിലുള്ള വസ്‌ത്രം ധരിച്ച് വളരെ വ്യത്യസ്‌തമായ ലുക്കിലാണ് താരം.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രം ലോകത്തിന്റെ നാനാഭാഗത്ത് നിന്നും എത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ‘ബറോസി’ന്റെ കഥയാണ് പറയുന്നത്.

താൻ കാത്തുസൂക്ഷിക്കുന്ന നിധി, ഗാമയുടെ പിന്‍ഗാമിയെന്ന് ഉറപ്പുള്ളയാള്‍ക്ക് മാത്രമെ ബറോസ് കൈമാറുകയുള്ളൂ. അങ്ങനെ ഒരിക്കൽ ഗാമയുടെ പിൻഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി വരുന്നതോടെയാണ് ബറോസിന്റെ കഥ തുടങ്ങുന്നത്.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്‌പാനിഷ് അഭിനേത്രി പാസ് വേഗ, സ്‌പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 26ന് പുനഃരാരംഭിച്ചിരുന്നു.

Most Read: സബ്യസാചി ലെഹങ്കയിൽ മനോഹരിയായി ആലിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE