സബ്യസാചി ലെഹങ്കയിൽ മനോഹരിയായി ആലിയ

By News Bureau, Malabar News
alia bhatt
Ajwa Travels

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ആലിയ ഭട്ട്. താരത്തിന്റെ സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റുകളും ഫോട്ടോഷൂട്ടുകളും എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തിൽ താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയുടെ ലെഹങ്കയിൽ ആണ് ആലിയ ഇത്തവണ തിളങ്ങുന്നത്. തന്റെ പുതിയ സിനിമയായ ‘ആർആർആറി’ന്റെ പ്രചാരണത്തിനാണ് താരം ഗോൾഡൻ ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയത്.

 

View this post on Instagram

 

A post shared by Sabyasachi (@sabyasachiofficial)

മിറർ വർക്കുകളുള്ള ഹൈ വെയ്‌സ്‌റ്റ് ട്യൂള്‍ ലെഹങ്കക്കൊപ്പം സിൽക് ചോളിയും വെൽവറ്റ് ദുപ്പട്ടയുമാണ് താരം പെയർ ചെയ്‌തത്‌. ദുപ്പട്ടയുടെ ഗോൾഡ് ബോർഡറിൽ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നത് കാണാം.

സബ്യസാചിയുടെ തന്നെ ഹെറിട്ടേജ് ജുവൽറിയിൽ നിന്നുളള ജുംകയായിരുന്നു പ്രധാന ആക്‌സസറി. കൂടാതെ ഏതാനും മോതിരങ്ങളും താരം അണിഞ്ഞിട്ടുണ്ട്. ആമി പട്ടേലാണ് താരത്തെ സ്‌റ്റൈൽ ചെയ്‌തിരിക്കുന്നത്‌.

Most Read: പുതുവർഷം കളറാക്കാൻ ‘അർച്ചന’ എത്തുന്നു; റിലീസ് പ്രഖ്യാപനവുമായി ഐശ്വര്യ ലക്ഷ്‌മി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE