ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ

By Staff Reporter, Malabar News
Bharatheeya-Jana-Sena

കൊച്ചി: കേരളത്തിലെ എൻഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധർമ ജനസേന (ബിഡിജെഎസ്) പിളർന്നു. ബി‍ഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്‌തനായിരുന്ന വി ഗോപകുമാർ, കെകെ ബിനു, എൻകെ നീലകണ്‌ഠൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചു. ബിജെഎസ് (ഭാരതീയ ജനസേന) എന്നാണ് പുതിയ പാർട്ടിയുടെ പേര്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി യുഡിഎഫിനൊപ്പം പ്രവർത്തിക്കും. എൻകെ നീലകണ്‌ഠൻ (പ്രസിഡണ്ട്), വി ഗോപകുമാർ, കെകെ ബിനു (വർക്കിംഗ് പ്രസിഡണ്ടുമാർ), കെഎസ് വിജയന്‍ (ജനറല്‍ സെക്രട്ടറി), ബൈജു എസ് പിള്ള (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംസ്‌ഥാന സെക്രട്ടറിയേറ്റും, 50 അംഗ സംസ്‌ഥാന എക്‌സിക്യൂട്ടീവും നിലവിൽ വന്നു. ബിഡിജെഎസിലെ ഭൂരിപക്ഷം സംസ്‌ഥാന കൗണ്‍സില്‍ നേതാക്കളും 11 ജില്ലാ കമ്മിറ്റികളും ഒപ്പമുണ്ടെന്ന് ഇവർ അവകാശപ്പെട്ടു.

Read Also: യൂത്ത് ലീഗ് ഫണ്ട് വിവാദം; പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളം; കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE