യൂത്ത് ലീഗ് ഫണ്ട് വിവാദം; പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളം; കെടി ജലീൽ

By Desk Reporter, Malabar News
KT Jaleel against Muslim League
Ajwa Travels

തിരുവനന്തപുരം: കത്വ സംഭവത്തിന്റെ പേരിൽ മലപ്പുറം ജില്ലയിൽ പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് മന്ത്രി കെടി ജലീൽ. ഇതിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടന്നത്. മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ് നടന്നിരുന്നു. കത്വ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്ന കാര്യം മുസ്‌ലിം ലീ​ഗ് വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പണം ആർക്കാണ് നൽകിയത്? ഏത് അഭിഭാഷകനെ വെച്ചാണ് കേസ് നടത്തിയത്? എന്നുള്ള ചോദ്യങ്ങൾക്ക് എല്ലാം ലീഗ് നേതൃത്വം മറുപടി പറയണം. ഫണ്ട് തട്ടിപ്പ് ലീഗ് നേതൃത്വം പതിവാക്കുകയാണ് എന്നും ജലീൽ ആരോപിച്ചു.

പികെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് അഴിമതിക്ക് നേരെ കണ്ണടക്കാനുള്ള തന്ത്രമാണ്. യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പണപ്പിരിവിന്റെ കണക്ക് ചോദിക്കാത്തതിന് പകരമായാണ് കുഞ്ഞാലികുട്ടിയുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്യുന്നത്. എല്ലാ വിഷയത്തിലും മാദ്ധ്യമങ്ങളെ കാണുന്ന പികെ ഫിറോസ് അടക്കമുള്ളവർ എന്തു കൊണ്ട് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നും ജലീൽ ചോദിച്ചു.

Also Read:  പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല; മാണി സി കാപ്പന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE