കോളാമ്പിയിലെ മനോഹര ഗാനമെത്തി; ‘മധുശ്രീ’ സംസ്‌ഥാന അവാർഡ് നേടിയ ഗാനം

By Siva Prasad, Special Correspondent (Film)
  • Follow author on
Nithya Menon's movie Kolambi
Ajwa Travels

സംവിധായകൻ ടികെ രാജീവ്‌കുമാറിന്റെ 25ആമത് ചിത്രമായ കോളാമ്പിയിലെ പുതിയഗാനം റിലീസായി. നിത്യ മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ ‘ആരോടും പറയുക വയ്യ’ എന്ന് തുടങ്ങുന്ന ഗാനം, മധുശ്രീ നാരായണന് മികച്ച ഗായികക്കുള്ള സംസ്‌ഥാന അവാർഡ് നേടിക്കൊടുത്തിരുന്നു.

ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് രമേശ്‌ നാരായണനും വരികൾ എഴുതിയിരിക്കുന്നത് പ്രഭാ വർമയുമാണ്. മനോരമ മ്യൂസിക്‌സ്‌ അവരുടെ യുട്യൂബ് ചാനൽ വഴിയാണ് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്‌. ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ളാറ്റ്ഫോമിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ചിത്രം, റിലീസിന് മുൻപേ ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ്.

നിത്യ മേനോന് പുറമെ രഞ്‌ജി പണിക്കരും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം നിർമാല്യം സിനിമാസിന്റെ ബാനറിൽ രൂപേഷ് ഓമനയാണ് നിർമിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, രോഹിണി, മഞ്‌ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ഥ് മേനോൻ, ജി സുരേഷ് കുമാര്‍, അരിസ്‌റ്റോ സുരേഷ്, സിജോയി വർഗീസ് തുടങ്ങിയ താരനിരയും ചിത്രത്തിൽ വേഷം ചെയ്യുന്നുണ്ട്.

രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി ശബ്‌ദ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ടികെ രാജീവ്‌കുമാറിനൊപ്പം ഡോ. കെഎം വേണുഗോപാലും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഗാനം ഇവിടെ കേൾക്കാം:

Most Read: മോദിയും ഷായും ജനാധിപത്യത്തെ കൊല്ലുന്നു; ഡെറിക് ഒബ്രിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE