നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംരക്ഷിച്ച് നായ

By Desk Reporter, Malabar News
mother-dog-protects-new-born-baby
Ajwa Travels

പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ വിജനമായ സ്‌ഥലത്ത് ഉപേക്ഷിച്ച നവജാതശിശുവിനെ സംരക്ഷിച്ച് നായ. പ്രസവിച്ച് കിടന്ന നായ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും കാത്തു സൂക്ഷിച്ചു. ഛത്തീസ്‌ഗഢിലെ മുങ്കേലി ജില്ലയിലാണ് സംഭവം.

രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം ആദ്യം കണ്ടത്. പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. തന്റെ കുഞ്ഞുങ്ങൾക്ക് ഒപ്പം നായയാണ് മനുഷ്യ കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും, അതുകൊണ്ടാകാം കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന്, നാട്ടുകാര്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ബാലാവകാശ കമ്മീഷനും സ്‌ഥലത്തെത്തി. ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ഉറപ്പ് വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള നടപടി ആരംഭിച്ചു.

എന്നാൽ ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ വിട്ടുനൽകാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കൾക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Most Read:  മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം ചില പ്രകൃതിദത്ത വഴികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE