തിരുവനന്തപുരത്ത് തേനീച്ച ആക്രമണം; ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്

By News Desk, Malabar News
Honey bee attack kerala
മരണപ്പെട്ട ബാബു
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ കിളിമാനൂർ പുല്ലയിൽ തേനീച്ചക്കുത്തേറ്റ് ഒരാൾ മരിച്ചു. പുല്ലയിൽ മൊട്ടലുവള രേവതി ഭവനിൽ (55) വി ബാബുവാണ് മരിച്ചത്. മൊട്ടലുവള വാട്ടർടാങ്കിന് സമീപം മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് തേനീച്ചകൾ കൂട്ടത്തോടെ പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.

ഇരുചക്രവാഹനത്തിൽ ഇതുവഴി പോയ യാത്രക്കാർക്കും തേനീച്ചക്കുത്തേറ്റു. വൈകിട്ട് മൂന്ന് മണിയോടെ വീണ്ടും തേനീച്ചകൾ ആക്രമണം തുടങ്ങിയതോടെ കൂടുതൽ പേർക്ക് പരിക്കേറ്റു. തുടർന്ന്, നഗരൂർ പോലീസും വെഞ്ഞാറമൂട് നിന്ന് ഫയർഫോഴ്‌സും സ്‌ഥലത്തെത്തി നാട്ടുകാരെ സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റി.

Also Read: കഴിഞ്ഞ അഞ്ച് വര്‍ഷം സർക്കാർ എന്ത് ചെയ്‌തു; ഏത് അന്വേഷണത്തിനും തയാർ; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE