കോവിഡ് വാക്‌സിന്‍ രജിസ്ട്രേഷന്‍: വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണം; പോലീസ്

By Team Member, Malabar News
covid vaccination
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ ലഭിക്കാനായി ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യണം എന്ന ആവശ്യവുമായി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി കേരള പോലീസ്. ഫോണിലൂടെയും ഇമെയിലിലൂടെയുമാണ് വ്യാജൻമാര്‍ കോവിഡ് വാക്‌സിന്റെ പേരില്‍ ഇപ്പോള്‍ തട്ടിപ്പുകള്‍ നടത്തുന്നത്. കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി രജിസ്‌റ്റര്‍ ചെയ്യുന്നതിന് മുന്‍കൂര്‍ പണം അടക്കണമെന്നും, അതിനായി പേയ്‌മെന്റ് ലിങ്കുകള്‍ ആളുകള്‍ക്ക് നല്‍കി കബളിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഒപ്പം തന്നെ ആളുകളുടെ ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയും മനസിലാക്കി പണം തട്ടുന്നത് ഇപ്പോള്‍ സംസ്‌ഥാനത്ത് ശ്രദ്ധയില്‍പെട്ടതായി പോലീസ് വ്യക്‌തമാക്കി.

വാക്‌സിന്‍ ലഭിക്കുന്നതിനായി ഇത്തരത്തില്‍ മുന്‍കൂര്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അതില്‍ കബളിപ്പിക്കപ്പെടാതെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് വ്യക്‌തമാക്കി. ഒപ്പം തന്നെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി സര്‍ക്കാരിന്റെയോ, സര്‍ക്കാര്‍ ഏജന്‍സികളുടെയോ വെബ്സൈറ്റുകളും അറിയിപ്പുകളും മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വ്യാജ ഇമെയില്‍ സന്ദേശങ്ങളിലൂടെയും ഫോണ്‍ സന്ദേശങ്ങളിലൂടെയും തട്ടിപ്പുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ അത്തരത്തിലുള്ള സന്ദേശങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുക. ബാങ്ക് വിവരങ്ങളോ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുക. കൂടാതെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് അവയില്‍ നിന്നും അകലം പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

Read also : പക്ഷിപ്പനി പ്രതിരോധം പുരോഗമിക്കുന്നു, നഷ്‌ടപരിഹാരം ഉറപ്പാക്കും; മന്ത്രി കെ രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE