ജാർഖണ്ഡിലെ ടാറ്റാ സ്‌റ്റീൽ പ്‌ളാന്റിൽ വൻ സ്‍ഫോടനം; മൂന്ന് പേർക്ക് പരിക്ക്

By News Desk, Malabar News
Ajwa Travels

ജംഷഡ്‌പൂർ: ജാർഖണ്ഡിലെ ജംഷഡ്‌പൂരിൽ ടാറ്റ സ്‌റ്റീൽ പ്‌ളാന്റിൽ വൻ തീപിടുത്തം. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെയാണ് കോക്ക് പ്‌ളാന്റിന്റെ ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടിത്തെറിയുണ്ടായത്. യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്‌ളാന്റ് പൊളിക്കുന്ന പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നതെന്നും ടാറ്റ സ്‌റ്റീൽ പ്രസ്‌താവനയിൽ അറിയിച്ചു.

അഞ്ച് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റ തൊഴിലാളികളെ ടാറ്റ മെയിൻ ഹോസ്‌പിറ്റലിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ഇവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണം വിലയിരുത്താൻ അന്വേഷണം നടത്തിവരികയാണെന്നും, സംഭവം ഉൽപ്പാദനത്തെ ബാധിച്ചിട്ടില്ലെന്നും ടാറ്റ സ്‌റ്റീൽ അറിയിച്ചു.

Most Read: 2500 കോടി നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്‌ദാനം; വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE