ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച സംഭവം; 2 സിപിഎമ്മുകാർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
MALABARNEWS-ARREST
Representational Image
Ajwa Travels

കുന്നംകുളം: ചെമ്മണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. ചെമ്മണ്ണൂർ സ്വദേശികളായ കണ്ടംപുള്ളി വീട്ടിൽ വിബീഷ് (കൊച്ചു – 32), കല്ലിങ്ങൽ വീട്ടിൽ വിവേക് (24) എന്നിവരാണ് പിടിയിലായത്. പണിക്കശ്ശേരി പ്രസാദിന്റെ ബൈക്ക് വീട്ടിൽ നിന്നും എടുത്തുകൊണ്ടുപോയി കോതകുളത്തിന് സമീപത്തായി കത്തിച്ച കേസിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

കുന്നംകുളം സിഐ കെജി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. എസ്‌ഐ ബാബു, എഎസ്ഐ ഷിബു എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Read also: പിഞ്ചുകുഞ്ഞിന്റെ മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE