ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Team Member, Malabar News
binoy viswam
ബിനോയ് വിശ്വം എംപി
Ajwa Travels

തിരുവനന്തപുരം : എൽഡിഎഫ് നേതാവ് ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നിലവിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടക്കുന്ന തെക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാണ് ബിനോയ് വിശ്വം.

ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസക്കായി പ്രവേശിപ്പിച്ചു. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും നിരീക്ഷണത്തിൽ തുടരും. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയ ആളുകൾ നിരീക്ഷണത്തിൽ തുടരണമെന്നും, കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെയാണ് ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള തെക്കൻ മേഖലാ വികസന മുന്നേറ്റ യാത്ര അവസാനിച്ചത്. തിരുവനന്തപുരത്താണ് സമാപന ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു സമാപന സമ്മേളനം ഉൽഘാടനം ചെയ്‌തത്‌.

Read also : പാലിന്റെ വിലയും 100 രൂപയാക്കുമെന്ന് ക്ഷീരകർഷകർ; പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE