അൽ മുക്‌താദിർ ജൂവലറികളിൽ ബിഐഎസ് പരിശോധന നടന്നു

സ്വർണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ് അധികൃതരുടെ പരിശോധന. ചുരുങ്ങിയ നാളുകളിൽ വിവിധ പേരുകളിൽ നൂറോളം ഷോറൂമുകളാണ് അൽ മുക്‌താദിർ സംസ്‌ഥാനത്ത്‌ തുറന്നത്.

By Trainee Reporter, Malabar News
al muqtadir
Ajwa Travels

കൊച്ചി: അൽ മുക്‌താദിർ ജൂവലറി ഗ്രൂപ്പിന്റെ കേരളത്തിലെ വിവിധ ഷോറൂമുകളിൽ ബിഐഎസ് പരിശോധന നടന്നു. സ്വർണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ് അധികൃതരാണ് പരിശോധ നടത്തിയത്.

പരാതിയെ തുടർന്ന് ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പരിശോധന ഇന്നലെ രാത്രി ഏറെ വൈകിയും തുടർന്നിരുന്നു. അതേസമയം, പരിശോധനയുടെ വിശദാംശങ്ങൾ ബിഐഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. റെയ്‌ഡിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രതികരിക്കാൻ കഴിയുള്ളൂവെന്ന് ബിഐഎസ് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന പരിശോധനയുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.

അൽ മുക്‌താദിർ മാനുഫാക്ച്ചറിങ് ഹോൾ സെയിൽ ജൂവലറി കഴിഞ്ഞ ചുരുങ്ങിയ നാളുകളിൽ വിവിധ പേരുകളിൽ നൂറോളം ഷോറൂമുകളാണ് സംസ്‌ഥാനത്ത്‌ തുറന്നത്. വൻ പത്രപരസ്യങ്ങളുടെ അകമ്പടിയോടെ ആയിരുന്നു ജൂവലറികൾ പ്രവർത്തനം ആരംഭിച്ചത്. എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാമെന്ന വമ്പൻ വാഗ്‌ദാനം നൽകിയായിരുന്നു ജൂവലറികൾ തുറന്നത്. അതോടൊപ്പം, ഹലാൽ പലിശ വാഗ്‌ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളും ഉയർന്നുവന്നു.

ഇന്ത്യാ ഗവൺമെന്റ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആഭരണങ്ങളല്ല ഇവർ വിൽക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഇത്തരം ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നാണ് അൽ മുക്‌താദിർ ജൂവലറി മാനേജ്‌മെന്റ് പ്രതികരിച്ചത്. വിമർശനം ശക്‌തമായതോടെ അൽ മുക്‌താദിർ ജൂവലറി ഗ്രൂപ്പിനെ പ്രതിരോധിച്ചു ഗോൾഡ് ആൻഡ് ഡയമണ്ട് ജൂവലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.

പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോൾഡ് ആൻഡ് ഡയമണ്ട് ജൂവലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ സംഘടനാ നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സർക്കാറിന്റെ നിർദ്ദേശം പൂർണമായും അംഗീകരിച്ചു, 916, എച്ച് യുഐഡി, വിഐഎസ് ആഭരണങ്ങൾ മാത്രമാണ് അൽ മുക്‌താദിർ ജൂവലറി ഗ്രൂപ്പ് വിറ്റഴിക്കുന്നതെന്നാണ് സംഘടന വ്യക്‌തമാക്കുന്നത്‌.

Most Read| ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE