ഗാസ സിറ്റി: ഗാസയിലെ വെസ്‌റ്റ് ബാങ്കിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേൽ. ജബാലിയയിൽ സ്‌ത്രീകളെയും കുട്ടികളെയുമടക്കം വെടിവെച്ച് കൊന്നതായി റിപ്പോർട്ടുകൾ. ജബലിയ അഭയാർഥി ക്യാമ്പിലെ ഷാദിയ അബൂഗസാല സ്‌കൂളിലാണ് കുട്ടികളും സ്ത്രീളുമടക്കം സിവിലിയൻമാരെ പോയിന്റ് ബ്ളാങ്കിൽ ഇസ്രായേൽ സൈന്യം ഇന്നലെ വെടിവെച്ചുകൊന്നതെന്നാണ് റിപ്പോർട്ട്.
വടക്കന്‍ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് വടക്ക് ഭാഗത്തുള്ള അല്‍ ഫലൂജ് മേഖലയിലെ ഷാദിയ ആബു ഗസാല സ്‌കൂളില്‍, കൊല്ലപ്പെട്ട ഫലസ്‌തീനികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ ജനറല്‍ അസംബ്‌ളി ഇന്നലെ പ്രമേയം പാസാക്കിയിട്ടും ക്രൂര ആക്രമണങ്ങള്‍ തുടരുകയാണ് ഇസ്രായേൽ.
ഗാസയില്‍ പെയ്‌ത കനത്ത മഴയും വീശിയടിച്ച കാറ്റും സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും കാറ്റില്‍ താൽക്കാലിക ടെന്റുകള്‍ക്ക് നാശമുണ്ടാവുകയും ചെയ്‌തു. അതിനിടെ, ഒരു കേണല്‍ ഉള്‍പ്പെടെ തങ്ങളുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന വെളിപ്പെടുത്തി.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള ഇന്നലത്തെ പ്രമേയത്തിന് അനുകൂലമായി യുഎന്നിലെ ഭൂരിഭാഗം അംഗരാഷ്ട്രങ്ങലും വോട്ട് ചെയ്‌തിരുന്നു. 193 യുഎന്‍ അംഗരാജ്യങ്ങളില്‍ ഇന്ത്യയുൾപ്പടെ 153 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി നിലപാടെടുത്തത്. യുഎസും ഇസ്രായേലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്‌തപ്പോൾ 23 രാജ്യങ്ങളാണ് വിട്ടുനിന്നത്. ഇന്ത്യ, യുഎസ് ആവശ്യപ്പെട്ട ഭേദഗതിയെ പിന്തുണച്ചുകൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. അള്‍ജീരിയ, ബഹ്റൈന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്വര്‍, സഊദി അറേബ്യ, യുഎഇ, ഫലസ്‌തീൻ തുടങ്ങിയ രാജ്യങ്ങള്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണച്ചു. മരിച്ചവരിൽ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് യുഎൻ പ്രതികരിച്ചു.
ഇന്നലെ പാസാക്കിയ പ്രമേയത്തില്‍ ഹമാസിനെ പരാമര്‍ശിച്ചിട്ടില്ല. ഇസ്രയേലിന്റെ ഏറ്റവും ശക്‌തമായ സഖ്യകക്ഷിയായ യുഎസ്, പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. ‘2023 ഒക്‌ടോബർ ഏഴ് മുതല്‍ ഇസ്രയേലില്‍ നടന്ന ഹമാസിന്റെ ഹീനമായ ഭീകരാക്രമണങ്ങളെയും ബന്ദികളാക്കിയതിനെയും ശക്‌തമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു‘, എന്ന ഖണ്ഡിക കൂട്ടിച്ചേര്‍ത്ത് ഭേദഗതി വരുത്താനായിരുന്നു നിര്‍ദേശം.
SPOTLIGHT | സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’