രഞ്ജന്‍ ഗൊഗോയ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; തരുണിന്റെ പ്രസ്താവന തള്ളി ബിജെപി

By News Desk, Malabar News
BJP dismissesTarun Gogoi's Claim
Ranjan Gogoi
Ajwa Travels

ഗുവാഹത്തി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന ബിജെപി തള്ളി. തരുണ്‍ ഗൊഗോയിയുടെ വാദത്തില്‍ സത്യമില്ല എന്നും ‘ആളുകള്‍ പ്രായമാകുമ്പോള്‍ അര്‍ത്ഥമില്ലാത്ത ധാരാളം കാര്യങ്ങള്‍ പറയും, തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു’ എന്നും ബിജെപിയുടെ അസം യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് ദാസ് പറയുന്നു.

‘ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല, അത്തരം ആഗ്രഹമോ ഉദ്ദേശമോ ഇല്ല. അത്തരമൊരു സാധ്യത ആരും എന്നോട് പറഞ്ഞിട്ടില്ല’- ഇന്ത്യ ടുഡേ ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ‘രാജ്യസഭാംഗത്വം സ്വീകരിച്ചത് രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യപടിയായി കാണരുത്. രാജ്യസഭയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അംഗവും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നോമിനിയും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് നിര്‍ഭാഗ്യകരമാണ്. ഞാന്‍ ബോധപൂര്‍വ്വം രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതുവഴി എന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ എനിക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു. എന്നാല്‍ അത് എന്നെ രാഷ്ട്രീയക്കാരനാക്കുമോ?’– രഞ്ജന്‍ ഗോഗോയ് ചോദിച്ചു.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പട്ടികയില്‍ രഞ്ജന്‍ ഗൊഗോയിയുടെ പേരുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയായ തരുണ്‍ ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രഞ്ജന്‍ ഗൊഗോയ് നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന ഒരാള്‍ രാജ്യസഭാംഗമാകുന്നത് ആദ്യമായിട്ടാണ്. അയോധ്യ ഭൂമി തര്‍ക്കം സംബന്ധിച്ച വിധി പാര്‍ട്ടിക്ക് അനുകൂലമായതിനാലാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയില്‍ അംഗമാക്കിയതെന്നും തരുണ്‍ ആരോപിച്ചിരുന്നു. ‘ഒരു രാജ്യസഭ എം പി ആകാന്‍ വിസമ്മതിക്കാമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നത് സജീവ രാഷ്ട്രീയത്തില്‍ താല്പര്യമുണ്ട്’ എന്നാണെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. ഇത് പിന്നീട് പല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE