ബിജെപി കേരളത്തിൽ അപ്രസക്‌തം; പ്രധാനമന്ത്രിയുടെ വരവ് വോട്ടാകില്ല- വിഡി സതീശൻ

കേന്ദ്ര സർക്കാരിനെതിരെ ഡെൽഹിയിൽ സർക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യത്തിൽ യുഡിഎഫ് ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കുമെന്ന് സതീശൻ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
vd satheesan
വിഡി സതീശന്‍
Ajwa Travels

മലപ്പുറം: പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനത്തെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മോദി കേരളത്തിൽ വന്നിട്ട് പ്രത്യേകിച്ചൊരു ഗുണവും ഇല്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് ക്യാമ്പയിൻ നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ വരവ് വോട്ടാകില്ല. ബിജെപി കേരളത്തിൽ അപ്രസക്‌തമാണെന്നും വിഡി സതീശൻ പറഞ്ഞു.

കേരളത്തിലേത് മതേതര മനസാണെന്നും ജനങ്ങളിൽ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇനിയും വരട്ടെ. ആ പ്രചാരണവും വിഭജന തന്ത്രവും കേരളത്തിൽ വിജയിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ഡെൽഹിയിൽ സർക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യത്തിൽ യുഡിഎഫ് ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കുമെന്നും സതീശൻ വ്യക്‌തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ രക്‌തദാഹിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏകാധിപതികളെ ആരാധിക്കുന്നയാളാണ് മുഖ്യമന്ത്രി. കുഞ്ഞുങ്ങളുടെ ചോര കാണുമ്പോൾ ആഹ്ളാദിക്കുന്ന സാഡിസ്‌റ്റാണ് മുഖ്യമന്ത്രിയെന്നും സതീശൻ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് ഡെൽഹിയിൽ സമരം നടത്താനാണ് തീരുമാനം.

Most Read| അയോധ്യ; കെഎസ് ചിത്രയുടെ പ്രസ്‌താവന വിവാദമാക്കേണ്ടെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE