കെ സുരേന്ദ്രനെ കുരുക്കാൻ സർക്കാർ ശ്രമിക്കുന്നു; ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി

By News Desk, Malabar News
O Rajagopal, Kummanam Rajasekharan

തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. കൊടകര കുഴൽപ്പണ കവർച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്‌ഥാനാർഥിക്ക് പണം നൽകിയെന്ന കേസിലും ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ കുരുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് നിവേദനം നൽകിയത്. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഗവർണറെ കണ്ടത്.

ബിജെപിയെ നശിപ്പിക്കാൻ സർക്കാർ ഹീനമായ പ്രവർത്തികൾ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചു. കള്ള കേസ് ചമച്ച് നേതാക്കളെ ജയിലാക്കാൻ ശ്രമിക്കുകയാണ്. കൊടകര കേസിൽ പോലീസ് കള്ളക്കേസ് ചമക്കുന്നു. കൊടകരയിൽ നടന്നത് കവർച്ചയാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.

ധർമരാജൻ പണത്തിന്റെ ഉറവിടം കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗവർണറെയും അറിയിച്ചിട്ടുണ്ട്. സുന്ദര സ്വന്തം ഇഷ്‌ടപ്രകാരമാണ് നാമനിർദ്ദേശപത്രിക പിൻവലിച്ചത്. അത് റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ പറഞ്ഞ കാര്യമാണ്. ഇപ്പോൾ കളള പരാതി ചമക്കുകയാണ്. സുരേന്ദ്രനെ കുരുക്കാൻ സിപിഎം നേതാവിന്റെ പരാതി കരുവാക്കുകയാണ്.

പാർട്ടിയുടെ കോർ കമ്മിറ്റി പോലും ചേരാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും നേതൃത്വം ആരോപിച്ചു. എന്തുകൊണ്ട് കോഴ വാങ്ങിയ കെ സുന്ദരയ്‌ക്കെതിതിരെ കേസെടുക്കുന്നില്ലെന്ന് ചോദിച്ച ബിജെപി നേതൃത്വം, ഡിജിപിയെ കണ്ട് പരാതി നൽകുമെന്നും അറിയിച്ചു.

National News: തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള സംഭാവനകൾ; ബിജെപിക്ക് ലഭിച്ചത് 276 കോടി, കോൺഗ്രസിന് 58 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE