രാജസ്‌ഥാനിൽ ‘ലാൻഡ് ജിഹാദ്’ എന്ന് ബിജെപി എംഎൽഎ

By Desk Reporter, Malabar News
Land Jihad in Rajasthan
Ajwa Travels

ന്യൂഡെൽഹി: രാജസ്‌ഥാനിലെ മാല്‍പുരയില്‍ മുസ്‌ലിംകൾ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ കനയ്യ ലാൽ. നിയമസഭയിലാണ് കനയ്യ ലാൽ ഈ ആരോപണം ഉന്നയിച്ചത്. മൽപുര ഒരു പ്രശ്‌നബാധിത പ്രദേശം ആണെന്നും 1950 മുതൽ നിരന്തരമായി വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അത് നൂറിലധികം പേരുടെ മരണത്തിന് കാരണമായെന്നും ലാൽ പറഞ്ഞു.

“മുസ്‌ലിം സമൂഹം അവിടെ ക്യാംപയിൻ നടത്തുന്നു. അവിടെ അവർ ഹിന്ദു സമൂഹത്തിന്റെ വീടുകളും ഭൂമിയും സംസ്‌ഥാന സർക്കാർ നിശ്‌ചയിച്ച വിലയേക്കാൾ ഇരട്ടി പണം നൽകി വാങ്ങുന്നു. അനധികൃതമായി വാങ്ങിയ ഈ വീടുകളിൽ അവർ നിയമവിരുദ്ധമായി താമസിക്കാൻ തുടങ്ങുന്നു. തുടർന്ന് ഹിന്ദു അയൽവാസികളുമായി പ്രശ്‌നം ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു,”- കനയ്യ ലാൽ പറയുന്നു.

“ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരെയും കാണുമ്പോൾ അവർ അധിക്ഷേപകരമായ പ്രവൃത്തികളും സംസാരങ്ങളും നടത്തുന്നു. ഇത് ഹിന്ദു കുടുംബങ്ങളിൽ അരക്ഷിതാവസ്‌ഥ ഉണ്ടാക്കാൻ കാരണമായി. ഇതേത്തുടർന്ന് 600800 ഹിന്ദു കുടുംബങ്ങളാണ് ഇവിടെനിന്ന് പലായനം ചെയ്‌തത്‌,”- എന്നും ബിജെപി എംഎൽഎ പറഞ്ഞു.

ചിലർ മൽപുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ (എസ്‌ഡിഎം) സമീപിക്കുകയും പരാതി കൈമാറാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് അംഗീകരിക്കാൻ പോലും തയ്യാറായില്ലെന്നും കനയ്യ ലാൽ കൂട്ടിച്ചേർത്തു.

Most Read:  ‘നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം’; വിഡി സതീശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE