കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ഏഴ് ബിജെപി എംപിമാര്‍ അടുത്ത മെയ് മാസത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്. വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ വച്ചായായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘അടുത്ത മെയ് മാസത്തോടെ ഏഴ് ബിജെപി എംപിമാര്‍ തൃണമൂലിലേക്ക് വരും. മനസിലാക്കാന്‍ പറ്റാത്ത ഒരു കാര്യം സുവേന്തു അധികാരി എന്തിനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ്. അയാള്‍ക്ക് അവിടെ എത്രകാലം തുടരാന്‍ സാധിക്കും എന്നത് പറയാന്‍ പറ്റില്ല. കൂടിപ്പോയാല്‍ ഒരു അഞ്ച് മാസം. അത്രയും നാള്‍ മാത്രമെ സുവേന്തുവിന് ബിജെപിയില്‍ തുടരാന്‍ കഴിയുകയുള്ളു. ഒരാള്‍ പോലും ബിജെപിയില്‍ ഉണ്ടാകില്ല’; മല്ലിക് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി നവംബര്‍ 27നാണ് മന്ത്രി സ്‌ഥാനം രാജിവച്ചത്. പിന്നീട് ബിജെപി അംഗത്വം സ്വീകരിച്ചു. പശ്‌ചിമ ബംഗാൾ സർക്കാരിലെ ഗതാഗത-ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. വർഷങ്ങളോളം പാർട്ടിയിൽ പ്രവർത്തിച്ച് ലാഭം ഉണ്ടാക്കിയ ശേഷം പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ലെല്ലെന്നായിരുന്നു ഇക്കാര്യത്തിൽ മമത ബാനർജിയുടെ പ്രതികരണം.
Read also: മഹാരാഷ്‌ട്ര മന്ത്രിക്കെതിരെ ഗായിക രേണു ശര്‍മ്മയുടെ ലൈംഗിക ആരോപണം