കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് എതിരെ പ്രതിഷേധം. തൃക്കാക്കരയിലെ ബിജെപി സ്‌ഥാനാർഥി എസ് സജിയുടെ ഭാര്യയാണ് മാദ്ധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നതിന് എതിരെ രംഗത്തെത്തിയത്.
ദൃശ്യങ്ങൾ പകർത്തുന്നത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ, ഈ സമയം പോളിങ് ബൂത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചാണ് ഇവർ പ്രതിഷേധം ഉയർത്തിയത്.
ബിജെപിയുടെ എതിർപ്പിനെ തുടർന്ന് പോലീസ് മാദ്ധ്യമ പ്രവർത്തകരെ തള്ളിനീക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിൽ കലാശിച്ചു. ഇതിനിടെ മമ്മൂട്ടി വോട്ട് ചെയ്‌ത് മടങ്ങി. കോവിഡ് പശ്‌ചാത്തലത്തിൽ എല്ലാവരും വേണ്ട ശ്രദ്ധ പുലർത്തണമെന്നും സൂക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തൃക്കാക്കര മണ്ഡലത്തിൽ പൊന്നുരുന്നി സിഎൽപി സ്‌കൂളിൽ ആയിരുന്നു ഇത്തവണ മമ്മൂട്ടിക്ക് വോട്ട്.
Also Read: തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘർഷം; 4 പേർക്ക് പരിക്കേറ്റു