പെറുവിൽ ബോട്ടപകടം; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി

By News Desk, Malabar News
Boat accident in Peru; 11 people died; Several people are missing

ലിമ: പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 മരണം. ആറ് പേർക്ക് പരിക്കേറ്റു. പെറുവിലെ യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് പെറു ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സെക്‌ടോറിയൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.

ഞായറാഴ്‌ച രാവിലെ സാന്റാ മരിയയിൽ നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാർജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. 20 കുട്ടികളടക്കം 80 യാത്രക്കാരാണ് ബാർജിലുണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരിൽ ഭൂരിഭാഗവും ഉറങ്ങുകയായിരുന്നു. ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

പെറുവിയൻ നാവിക സേനയും സെക്‌ടോറിയൽ എമർജൻസി ഓപ്പറേഷൻസ് സെന്ററും സംയുക്‌തമായി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ആൾകൂട്ട മർദ്ദനത്തിന് എതിരെ പ്രതിഷേധം; അറസ്‌റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE