ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദാല്‍ തടാകത്തിലൂടെയുള്ള ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബോട്ട് മറിഞ്ഞു. നാല് ബിജെപി നേതാക്കളും ഫോട്ടോഗ്രാഫര്‍മാരും തടാകത്തില്‍ വീണു. ആളപായമില്ല. ശ്രീനഗറിലെ പ്രധാന തടാകമായ ദാല്‍ തടാകത്തിലായിരുന്നു ബിജെപിയുടെ ശിക്കാര (മരം കൊണ്ടുള്ള ചെറിയ ബോട്ട്) പ്രചാരണം. തീരത്തോട് അടുക്കുമ്പോഴായിരുന്നു അപകടം.
ശിക്കാര തീരത്തോട് അടുത്ത ശേഷമാണ് അപകടം നടന്നതെന്നും ബോട്ടില്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും സുരക്ഷിതര്‍ ആണെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു. പ്രദേശവാസികളും സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അനുരാഗ് ഠാക്കൂറാണ് ശിക്കാര റാലി സംഘടിപ്പിച്ചത്. കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിയുടെ പ്രധാന ആകര്‍ഷണമായി ഉയര്‍ത്തിക്കാട്ടിയത് ഈ റാലിയാണ്.
Read also: കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്രിവാള്