ബോളിവുഡില്‍ വീണ്ടും കോവിഡ്; അര്‍ജുന്‍ കപൂറിന് രോഗം സ്ഥിരീകരിച്ചു

By Team Member, Malabar News
Malabarnews_arjun kapoor
അർജുൻ കപൂർ
Ajwa Travels

മുംബൈ : ബോളിവുഡില്‍ നിന്നുള്ള മറ്റൊരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതനായ വിവരം അര്‍ജുന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താന്‍ ഇപ്പോള്‍ ആരോഗ്യവാനാണെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ അര്‍ജുന് ഉണ്ടായിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അര്‍ജുന്‍. സഹോദരിയായ അന്‍ഷുലക്കൊപ്പം മുംബൈയിലെ വീട്ടിലാണ് അര്‍ജുന്‍ ഇപ്പോള്‍ കഴിയുന്നത്.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും അത് എല്ലാവരെയും അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്നും അര്‍ജുന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. താന്‍ ഇപ്പോള്‍ ആരോഗ്യവാനാണെന്നും വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യസ്ഥിതിയെ പറ്റി എല്ലാവരേയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ ഇപ്പോള്‍ നാം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ഈ സമയത്തെ മനുഷ്യര്‍ അതിജീവിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ വ്യക്തമാക്കി.

 

 

View this post on Instagram

 

??

A post shared by Arjun Kapoor (@arjunkapoor) on

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE