ബോളിവുഡിലെ മയക്കുമരുന്ന് കേസ്; നടന്‍ അര്‍ജുന്‍ രാംപാലിനെ എന്‍സിബി ചോദ്യം ചെയ്യുന്നു

By Team Member, Malabar News
Malabarnews_arjun rampal
Arjun Rampal
Ajwa Travels

ന്യൂഡെല്‍ഹി : ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ അര്‍ജുന്‍ രാംപാലിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ചോദ്യം ചെയുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്‌ച അര്‍ജുന്റെ വീട്ടില്‍ എന്‍സിബി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചുകൊണ്ട് അര്‍ജുന് എന്‍സിബി നോട്ടീസ് അയച്ചത്. തുടര്‍ന്നാണ് ഇന്ന് അര്‍ജുന്‍ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്.

മയക്കുമരുന്ന് മാഫിയയുമായി അര്‍ജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസിന് ബന്ധമുണ്ടെന്ന് എന്‍സിബി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അഗിസിലാവോസിനെ എന്‍സിബി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. അതിനെ തുടർന്നാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ അര്‍ജുന്‍ രാംപാലില്‍ എത്തി നില്‍ക്കുന്നത്.

Read also : ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന നാലാം സര്‍ക്കാര്‍; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE