കണ്ണൂരില്‍ പോളിങ് ബൂത്തിന് സമീപത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി

By Staff Reporter, Malabar News
bomb _malabar news
Ajwa Travels

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കേന്ദ്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്ന് പോളിങ് ബൂത്തിന്റെ സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബൂത്തിന്റെ 100 മീറ്റര്‍ അകലെ, പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കലുങ്കിന് അടിയില്‍ നിന്നാണ് പോലീസ് ബോംബ് കണ്ടെടുത്തത്.

ഉഗ്രശേഷിയുള്ള 5 ബോംബുകളാണ് ഉണ്ടായിരുന്നത്. പ്രദേശത്തെ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഴക്കുന്നില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്‌ഥലം സന്ദര്‍ശിച്ചതായാണ് വിവരം.

Malabar News: തിരഞ്ഞെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE