‘ബൂമറാങ്’; ഷൈൻ ടോം-സംയുക്‌ത മേനോൻ ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍

By Film Desk, Malabar News
Ajwa Travels

മനു സുധാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബൂമറാങ്’ അടുത്ത മാസം പ്രേക്ഷകർക്ക് അരികിലേക്ക്. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിൽ സംയുക്‌ത മേനോനാണ് നായിക. ഈസിഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫിഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കൃഷ്‌ണ ദാസ് പങ്കി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നചിത്രത്തിൽ ചെമ്പൻ വിനോദ്, ഡെയിൻ ഡേവിസ്, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പോലീസ് ഉദ്യോഗസ്‌ഥനായാണ് ചെമ്പൻ വിനോദ് ചിത്രത്തിലെത്തുന്നത്.

സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നുമാണ് സിനിമ പറയുന്നത്. യഥാർഥ ജീവിതത്തിലെ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫൈനൽ എഡിറ്റിംഗ് പുരോഗമിക്കുകയാണ്. പൂർണമായും എറണാകുളം കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയിരിക്കുന്നത്.

Most Read: വിദ്യാർഥികളുടെ യാത്രാ നിരക്കിൽ ആശങ്ക; ഗതാഗത മന്ത്രിയുമായി ഇന്ന് വീണ്ടും കൂടിക്കാഴ്‌ച 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE